Friday, 21 September 2018

Anganawadis Land Constraints


അങ്കണവാടികൾക്ക് ഭൂമി ലഭ്യമാകുന്നില്ല 


പ്രസാദ് കെ ഷൊർണുർ 

Monday, 12 February 2018

Oru-Veedu Oru-Vruksham Anganawadiyil


ഒരു വീട് ഒരു വൃക്ഷം അങ്കണവാടിയിൽ


 2016 ലെ എന്റെ പരിസ്ഥിതി പ്രവർത്തനം

ഒരു വീട് ഒരു വൃക്ഷം പദ്ധതി ഷൊർണൂർ നഗരസഭയിലെ 26 വാർഡിൽ നടപ്പാക്കിയപ്പോൾ നഗരസഭ അദ്ധ്യക്ഷ വിമല ടീച്ചർ പാപ്പുള്ളി നാരായണൻ നായർക്ക് ലക്ഷ്മി തരൂർ വൃക്ഷത്തൈ നൽകുന്നു.

PHOTO : PRAVEESH SHORANUR

PRASAD K SHORNUR


Saturday, 10 February 2018

Anganawadi Kanvettathu Ormamaram


അങ്കണവാടി കൺവെട്ടത്ത് ഓർമ്മമരം


ഓർമ്മക്കായി ഒരു വൃക്ഷത്തൈ

സെൻഡർ നമ്പർ 77 അങ്കണവാടി ഒന്നാം വാർഷിക ദിനത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗമായ പരിസ്ഥിതി പ്രവർത്തകൻ പ്രസാദ്‌ കെ. ഷൊർണൂർ, 21 വാർഡ്‌ കൗണ്‍സിലർ വി. എൻ. മനോജ്‌ കുമാർ അവർകൾക്ക് വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് ചടങ്ങിൽ, അദ്ദേഹം നടുവാൻ ഉള്ള വൃക്ഷത്തൈ - ആര്യവേപ്പ് നൽകുന്നു.




കൺവെട്ടത്ത് ഒരു ഓർമ്മമരം

ഷൊർണൂർ നഗരസഭ വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് വേള സെൻഡർ നമ്പർ 77 അങ്കണവാടി വാർഷിക ദിനത്തിൽ, പരിസ്ഥിതി പ്രവർത്തകൻ പ്രസാദ്‌ കെ. ഷൊർണൂർ നൽകിയ വൃക്ഷത്തൈ - ആര്യവേപ്പ്, അദ്ദേഹം നടുന്നു.


PHOTOS : PRAMOD KNS


PRASAD K SHORNUR



Wednesday, 7 February 2018

Vinodayathra Shoranur Vayomithram


  വിനോദയാത്ര ഷൊർണുർ വയോമിത്രം


വയോമിത്രം അംഗങ്ങൾ നടത്തിയ വിനോദയാത്ര നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. പുഷ്‌പലത ഫ്ലാഗ് ഓഫ് ചെയുന്നു. 


Read on Malayala Manorama PKD Edition 15-01-2017 12th Page.

PHOTO : PRASAD K SHORNUR

PRASAD K SHORNUR


Monday, 5 February 2018

Vayomithram Newyear Anganawadiyil


വയോമിത്രം  ന്യൂ ഇയർ അങ്കണവാടിയിൽ


പ്രകൃതി ദുരന്തങ്ങൾ അടുത്തറിയുക

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വയോമിത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനുഷ്യൻ മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയെ അടുത്തറിഞ്ഞ്‌ പരിപാലിക്കുക, വൻ ദുരന്തങ്ങൾ ഒഴിവാക്കുക, എന്ന സന്ദേശം സമൂഹത്തിലേക്ക്‌ മെഴുകു തിരിയും, ചിരാതും കത്തിച്ച്, അടുത്തിടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടു പോയ പ്രിയ സഹോദരങ്ങൾക്ക്‌ നിത്യ ശാന്തി നേർന്ന് കൊണ്ട് നടത്തുകയുണ്ടായി.

അങ്കണവാടി വർക്കർ വി. പി. ഗിരിജ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗം പ്രസാദ്‌ കെ. ഷൊർണൂർ അധ്യക്ഷത വഹിച്ചു. 21 വാർഡ്‌ കൗണ്‍സിലർ വി. എൻ. മനോജ്‌ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വയോമിത്രം ഡോക്ടർ സി. വിജയഭാനു കേക്ക് മുറിച്ച് നൽകി. പി. കെ. രാമചന്ദ്രൻ, സത്യഭാമ, ദേവയാനി ടീച്ചർ, ലളിത, പാറുക്കുട്ടി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. വയോമിത്രം കോ- ഓർഡിനേറ്റർ ജിമ്സി ജോണി നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ, വയോമിത്രം അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

PHOTO : PRAMOD KNS

PRASAD K SHORNUR


Friday, 2 February 2018

Anganawadi Shishudinam Nedungottoor


അങ്കണവാടി ശിശുദിനം നെടുങ്ങോട്ടൂർ



' ശിശു ദിനം അങ്കണവാടി '

ബാല വേല വേണ്ടേ വേണ്ട ! 

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ നടന്ന ശിശു ദിനാഘോഷ റാലി. ബാല വേലക്കെതിരെ കർമ്മനിരതരാകും എന്ന പ്രതിജ്ഞ എടുത്തു എല്ലാവരും.

PHOTO : THULASI DAS

PRASAD K SHORNUR


Wednesday, 31 January 2018

Praveshanolsavam Nedungottoor Anganawadiyil


പ്രവേശനോത്സവം നെടുങ്ങോട്ടൂർ അങ്കണവാടിയിൽ


വിദ്യാഭ്യാസം എന്ന അവകാശം

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. പ്രസാദ്‌ കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വി. പി. ഗിരിജ അധ്യക്ഷത വഹിച്ചു. കോഴിശ്ശേരി മന സുബ്രമഹ്ണ്യൻ നമ്പൂതിരിപ്പാട്‌ കുടികൾക്ക് ആദ്യാക്ഷരം പകർന്ന് കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ ദിനത്തെക്കുറിച്ചും സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് അവർകളെക്കുറിച്ചും സംസാരിച്ചു പ്രസാദ്‌ കെ ഷൊർണൂർ. പാറുകുട്ടി ടീച്ചർ, കെ. കോമളവല്ലി, കുട്ടികൾ, രക്ഷിതാക്കൾ, വയോമിത്രം അംഗങ്ങൾ, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാജമാണിക്യൻ നന്ദി പ്രകാശിപ്പിച്ചു.


PHOTO : THULASI DAS

PRASAD K SHORNUR