Monday, 5 February 2018

Vayomithram Newyear Anganawadiyil


വയോമിത്രം  ന്യൂ ഇയർ അങ്കണവാടിയിൽ


പ്രകൃതി ദുരന്തങ്ങൾ അടുത്തറിയുക

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വയോമിത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനുഷ്യൻ മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയെ അടുത്തറിഞ്ഞ്‌ പരിപാലിക്കുക, വൻ ദുരന്തങ്ങൾ ഒഴിവാക്കുക, എന്ന സന്ദേശം സമൂഹത്തിലേക്ക്‌ മെഴുകു തിരിയും, ചിരാതും കത്തിച്ച്, അടുത്തിടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടു പോയ പ്രിയ സഹോദരങ്ങൾക്ക്‌ നിത്യ ശാന്തി നേർന്ന് കൊണ്ട് നടത്തുകയുണ്ടായി.

അങ്കണവാടി വർക്കർ വി. പി. ഗിരിജ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗം പ്രസാദ്‌ കെ. ഷൊർണൂർ അധ്യക്ഷത വഹിച്ചു. 21 വാർഡ്‌ കൗണ്‍സിലർ വി. എൻ. മനോജ്‌ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വയോമിത്രം ഡോക്ടർ സി. വിജയഭാനു കേക്ക് മുറിച്ച് നൽകി. പി. കെ. രാമചന്ദ്രൻ, സത്യഭാമ, ദേവയാനി ടീച്ചർ, ലളിത, പാറുക്കുട്ടി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. വയോമിത്രം കോ- ഓർഡിനേറ്റർ ജിമ്സി ജോണി നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ, വയോമിത്രം അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

PHOTO : PRAMOD KNS

PRASAD K SHORNUR


No comments:

Post a Comment