Monday, 12 February 2018
Saturday, 10 February 2018
Anganawadi Kanvettathu Ormamaram
അങ്കണവാടി കൺവെട്ടത്ത് ഓർമ്മമരം
ഓർമ്മക്കായി ഒരു വൃക്ഷത്തൈ
സെൻഡർ നമ്പർ 77 അങ്കണവാടി ഒന്നാം വാർഷിക ദിനത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗമായ പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ. ഷൊർണൂർ, 21 വാർഡ് കൗണ്‍സിലർ വി. എൻ. മനോജ് കുമാർ അവർകൾക്ക് വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് ചടങ്ങിൽ, അദ്ദേഹം നടുവാൻ ഉള്ള വൃക്ഷത്തൈ - ആര്യവേപ്പ് നൽകുന്നു.
കൺവെട്ടത്ത് ഒരു ഓർമ്മമരം
ഷൊർണൂർ നഗരസഭ വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് വേള സെൻഡർ നമ്പർ 77 അങ്കണവാടി വാർഷിക ദിനത്തിൽ, പരിസ്ഥിതി പ്രവർത്തകൻ പ്രസാദ് കെ. ഷൊർണൂർ നൽകിയ വൃക്ഷത്തൈ - ആര്യവേപ്പ്, അദ്ദേഹം നടുന്നു.
PHOTOS : PRAMOD KNS
PRASAD K SHORNUR
Wednesday, 7 February 2018
Monday, 5 February 2018
Vayomithram Newyear Anganawadiyil
വയോമിത്രം ന്യൂ ഇയർ അങ്കണവാടിയിൽ
പ്രകൃതി ദുരന്തങ്ങൾ അടുത്തറിയുക
ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വയോമിത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനുഷ്യൻ മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയെ അടുത്തറിഞ്ഞ് പരിപാലിക്കുക, വൻ ദുരന്തങ്ങൾ ഒഴിവാക്കുക, എന്ന സന്ദേശം സമൂഹത്തിലേക്ക് മെഴുകു തിരിയും, ചിരാതും കത്തിച്ച്, അടുത്തിടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടു പോയ പ്രിയ സഹോദരങ്ങൾക്ക് നിത്യ ശാന്തി നേർന്ന് കൊണ്ട് നടത്തുകയുണ്ടായി.
അങ്കണവാടി വർക്കർ വി. പി. ഗിരിജ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗം പ്രസാദ് കെ. ഷൊർണൂർ അധ്യക്ഷത വഹിച്ചു. 21 വാർഡ് കൗണ്‍സിലർ വി. എൻ. മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വയോമിത്രം ഡോക്ടർ സി. വിജയഭാനു കേക്ക് മുറിച്ച് നൽകി. പി. കെ. രാമചന്ദ്രൻ, സത്യഭാമ, ദേവയാനി ടീച്ചർ, ലളിത, പാറുക്കുട്ടി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. വയോമിത്രം കോ- ഓർഡിനേറ്റർ ജിമ്സി ജോണി നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ, വയോമിത്രം അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
PHOTO : PRAMOD KNS
PRASAD K SHORNUR
Friday, 2 February 2018
Subscribe to:
Posts (Atom)