Monday, 4 December 2017

Anganawadi Construction Lagging


അങ്കണവാടി നിർമ്മാണം ഇഴയുന്നു


അംഗൻവാടി കെട്ടിട നിർമ്മാണം ഇഴയുന്നു

നെടുങ്ങോട്ടൂർ അംഗൻവാടി കെട്ടിട നിർമ്മാണം ഇഴഞ്ഞു തന്നെ. ഷൊർണൂർ നഗരസഭ ബി ആർ ജി എഫ് ഫണ്ട്‌ വിനിയോഗിച്ചു 2012 ജൂലൈയിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങളാണ് മുടങ്ങി കിടക്കുന്നത്. കെട്ടിടത്തിന്റെ സ്ട്രക്ചർ ഉൾപടെ പൂർത്തിയായിട്ടുണ്ട്. കോഴിശ്ശേരി മനയിൽ നിന്നു സൗജന്യമായി നൽകിയ മൂന്നു സെൻറ് സ്ഥലത്താണ് കെട്ടിടം പണി തുടങ്ങിയത്. കെട്ടിടത്തിനായി 4.72 ലക്ഷമാണ് അനുവദിച്ചത്. സ്കെച്ചും പ്ലാനും സംബന്ധിച്ചുണ്ടായ പരാതികളും തുടർന്ന് ആദ്യഘട്ടത്തിൽ നിർമ്മാണം തുടങ്ങാൻ വൈകി. നഗരസഭയിലെ ഭരണമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയത്. 

അംഗൻവാടിയിലെ ഭൂരിഭാഗം ഗുണഭോക്താക്കളും 26 ആം വാർഡ്‌ നിവാസികളാണ്. വാടക കെട്ടിടത്തിൽ പ്രവർതതിക്കുന്ന അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്ന ആശയം വന്നപ്പോൾ സ്ഥലം സൗജന്യമായി ലഭ്യമായി. കെട്ടിട നിർമ്മാണത്തിന് 2010 ൽ കെട്ടിട നിർമ്മാണ കമ്മിറ്റിയായി. മൂന്ന് മാസങ്ങൾക്കകം പൂർത്തിയാക്കാനുദേശിച്ചായിരുന്നു നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ കെട്ടിടത്തിന്റെ വാർപ്പ് ഉൾപ്പെടെ പൂർത്തിയായ നിലയിലാണ്. ഇനിയും വൈകിയാൽ മഴയ്ക്കു മുമ്പ് നിർമ്മാണം പൂർത്തിയാകില്ല. 

Malayala Manorama - 01/05/14 

CONCEPT & PHOTO : PRASAD K SHORNUR

REPORT : VINISH U.V.

പ്രസാദ് കെ ഷൊർണുർ

No comments:

Post a Comment