പ്രവേശനോത്സവം നെടുങ്ങോട്ടൂർ അങ്കണവാടിയിൽ
വിദ്യാഭ്യാസം എന്ന അവകാശം
ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. പ്രസാദ് കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വി. പി. ഗിരിജ അധ്യക്ഷത വഹിച്ചു. കോഴിശ്ശേരി മന സുബ്രമഹ്ണ്യൻ നമ്പൂതിരിപ്പാട് കുടികൾക്ക് ആദ്യാക്ഷരം പകർന്ന് കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ ദിനത്തെക്കുറിച്ചും സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് അവർകളെക്കുറിച്ചും സംസാരിച്ചു പ്രസാദ് കെ ഷൊർണൂർ. പാറുകുട്ടി ടീച്ചർ, കെ. കോമളവല്ലി, കുട്ടികൾ, രക്ഷിതാക്കൾ, വയോമിത്രം അംഗങ്ങൾ, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാജമാണിക്യൻ നന്ദി പ്രകാശിപ്പിച്ചു.
PHOTO : THULASI DAS
PRASAD K SHORNUR