അങ്കണവാടി അടുപ്പില്ലാത്ത അടുക്കളയുമായി
അങ്കണവാടിക്കെട്ടിടത്തിനെതിരെ സ്ഥലയുടമയുടെ പരാതി
നെടുങ്ങോട്ടുര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിനെതിരെ സ്ഥലയുടമ നഗരസഭയ്ക്ക് പരാതി നല്‍കി. 2008 ലാണ് കോഴിശ്ശേരിമനയിലെ മൂന്നുസെന്റ് സ്ഥലത്ത് അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ സ്ഥലയുടമ ആര്‍.വി. രമേശന്‍ സ്ഥലം വിട്ടുനല്‍കിയത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനം നിശ്ചയിക്കുന്നതെന്നും അടുപ്പ് നിര്‍മിക്കാതെ അത് പുറത്തുസ്ഥാപിച്ചാല്‍ സമീപത്തുള്ള സ്ഥലങ്ങളിലേക്ക് തീ പടരാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നത്തില്‍ ഇടപ്പെട്ട് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് നഗരസഭാധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
പുതിയ കെട്ടിടത്തില്‍ അടുക്കളയ്ക്കുള്ള സൗകര്യം പ്ലാനിലുണ്ടെന്നും പണി പൂര്‍ത്തിയാവാതെ അടുപ്പ് പുറത്ത് സ്ഥാപിച്ച് ഉദ്ഘാടനം നടത്താനാണ് വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരുടെ നീക്കമെന്നും പൊതുപ്രവര്‍ത്തകന്‍ പ്രസാദ് കെ.ഷൊറണൂര്‍ കുറ്റപ്പെടുത്തി.
PHOTO : PRASAD K SHORNUR
MATHRUBHUMI - 18/01/15
No comments:
Post a Comment