Wednesday, 24 January 2018

Anganawadiyil Abdulkalam Anusmaranam


അങ്കണവാടിയിൽ അബ്ദുൾകലാം അനുസ്‌മരണം


" ഓർമ്മക്കായി ഒരു വൃക്ഷം "

പരിസ്ഥിതി പ്രവർത്തകനായ പ്രസാദ്‌ കെ ഷൊർണൂർ നേതൃത്വത്തിൽ ഷൊർണൂർ നഗരസഭയിൽ നെടുങ്ങോട്ടൂരിൽ സ്ഥിതി ചെയുന്ന സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വെച്ച് നടന്ന വയോമിത്രം ക്യാംമ്പിലൂടെ വയോമിത്രം അംഗങ്ങൾ, അങ്കണവാടി കുട്ടികൾ, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർക്ക്‌ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഷൊർണൂർ ശ്രീ ടി. വിശ്വംഭരൻ അവർകൾ 84 വൃക്ഷ തൈകൾ വിതരണം ചെയ്തു കൊണ്ട് കാലത്തെ കർമകുശലത കൊണ്ട് അതിജീവിച്ച വ്യക്തിത്വമായിരുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൽകലാമിന്റെ ഓർമകൾക്ക് ആദരമായി ഞങ്ങൾ എല്ലാവരും കൂടി ഒരു മൗനപ്രാർഥനയും, അനുസ്മരണവും, ബോധവൽക്കരണവും നടത്തുകയുണ്ടായി. 

പ്രസാദ്‌ കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ്‌ കൗൻസിലർ പി. കെ. സുശീല അധ്യക്ഷത വഹിച്ചു. വയോമിത്രം ഡോക്ടർ വിജയഭാനു, പ്രസിഡന്റ്‌ ദേവയാനി ടീച്ചർ, സെക്രട്ടറി ലളിത, അങ്കണവാടി വർക്കർ വി. പി. ഗിരിജ, എന്നിവർ സംസാരിച്ചു.


THE NEW INDIAN EXPRESS - 31/07/15

PHOTO : THULASI DAS

PRASAD K SHORNUR

No comments:

Post a Comment