അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ വിതരണം
ഒരു എളിയ സാമൂഹ്യ പ്രവർത്തനം !
ഷൊർണൂർ നഗരസഭയിലെ സെൻഡർ നമ്പർ 77 അങ്കണവാടിയിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനുമായ പ്രസാദ് കെ ഷൊർണ്ണൂരിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ സ്പോണ്‍സറായ അങ്കണവാടിയിലെ വയോമിത്രം അംഗം പാപ്പുള്ളി പ്രേമ - മോഹൻദാസ് ദമ്പതികൾ വാങ്ങി തന്ന കളിപ്പാട്ടങ്ങൾ ഷൊർണൂർ നഗരസഭ അധ്യക്ഷൻ എസ്. കൃഷ്ണദാസ് അവർകൾ കുട്ടികൾക്ക് വിതരണം ചെയ്തു. പ്രസാദ് കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് കൗണ്‍സിലര്‍ പി. കെ. സുശീല അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ എസ്. കൃഷ്ണദാസ് ഉത്ഘാടം ചെയ്തു. അങ്കണവാടി വർക്കർ വി. പി. ഗിരിജ നന്ദിയും പറഞ്ഞു. കുട്ടികൾ, വയോമിത്രം സ്റ്റാഫ് എ. വി. വിജിത, പി. എസ്. കോമളവല്ലി, അങ്കണവാടി ഹെൽപ്പർ കെ. കോമളവല്ലി, വയോമിത്രം അംഗങ്ങൾ, കുട്ടികളുടെ രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.
PHOTO : PRAVEESH SHORANUR
PRASAD K SHORNUR
No comments:
Post a Comment