Friday, 21 September 2018

Anganawadis Land Constraints


അങ്കണവാടികൾക്ക് ഭൂമി ലഭ്യമാകുന്നില്ല 


പ്രസാദ് കെ ഷൊർണുർ 

Monday, 12 February 2018

Oru-Veedu Oru-Vruksham Anganawadiyil


ഒരു വീട് ഒരു വൃക്ഷം അങ്കണവാടിയിൽ


 2016 ലെ എന്റെ പരിസ്ഥിതി പ്രവർത്തനം

ഒരു വീട് ഒരു വൃക്ഷം പദ്ധതി ഷൊർണൂർ നഗരസഭയിലെ 26 വാർഡിൽ നടപ്പാക്കിയപ്പോൾ നഗരസഭ അദ്ധ്യക്ഷ വിമല ടീച്ചർ പാപ്പുള്ളി നാരായണൻ നായർക്ക് ലക്ഷ്മി തരൂർ വൃക്ഷത്തൈ നൽകുന്നു.

PHOTO : PRAVEESH SHORANUR

PRASAD K SHORNUR


Saturday, 10 February 2018

Anganawadi Kanvettathu Ormamaram


അങ്കണവാടി കൺവെട്ടത്ത് ഓർമ്മമരം


ഓർമ്മക്കായി ഒരു വൃക്ഷത്തൈ

സെൻഡർ നമ്പർ 77 അങ്കണവാടി ഒന്നാം വാർഷിക ദിനത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗമായ പരിസ്ഥിതി പ്രവർത്തകൻ പ്രസാദ്‌ കെ. ഷൊർണൂർ, 21 വാർഡ്‌ കൗണ്‍സിലർ വി. എൻ. മനോജ്‌ കുമാർ അവർകൾക്ക് വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് ചടങ്ങിൽ, അദ്ദേഹം നടുവാൻ ഉള്ള വൃക്ഷത്തൈ - ആര്യവേപ്പ് നൽകുന്നു.




കൺവെട്ടത്ത് ഒരു ഓർമ്മമരം

ഷൊർണൂർ നഗരസഭ വയോമിത്രം ഡോക്ടർ ശ്രീ സി. വിജയഭാനു അവർകളുടെ യാത്രയയപ്പ് വേള സെൻഡർ നമ്പർ 77 അങ്കണവാടി വാർഷിക ദിനത്തിൽ, പരിസ്ഥിതി പ്രവർത്തകൻ പ്രസാദ്‌ കെ. ഷൊർണൂർ നൽകിയ വൃക്ഷത്തൈ - ആര്യവേപ്പ്, അദ്ദേഹം നടുന്നു.


PHOTOS : PRAMOD KNS


PRASAD K SHORNUR



Wednesday, 7 February 2018

Vinodayathra Shoranur Vayomithram


  വിനോദയാത്ര ഷൊർണുർ വയോമിത്രം


വയോമിത്രം അംഗങ്ങൾ നടത്തിയ വിനോദയാത്ര നഗരസഭ സ്ഥിരം സമിതി അധ്യക്ഷ വി. പുഷ്‌പലത ഫ്ലാഗ് ഓഫ് ചെയുന്നു. 


Read on Malayala Manorama PKD Edition 15-01-2017 12th Page.

PHOTO : PRASAD K SHORNUR

PRASAD K SHORNUR


Monday, 5 February 2018

Vayomithram Newyear Anganawadiyil


വയോമിത്രം  ന്യൂ ഇയർ അങ്കണവാടിയിൽ


പ്രകൃതി ദുരന്തങ്ങൾ അടുത്തറിയുക

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വയോമിത്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം മനുഷ്യൻ മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയെ അടുത്തറിഞ്ഞ്‌ പരിപാലിക്കുക, വൻ ദുരന്തങ്ങൾ ഒഴിവാക്കുക, എന്ന സന്ദേശം സമൂഹത്തിലേക്ക്‌ മെഴുകു തിരിയും, ചിരാതും കത്തിച്ച്, അടുത്തിടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലെ ചെന്നൈയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടു പോയ പ്രിയ സഹോദരങ്ങൾക്ക്‌ നിത്യ ശാന്തി നേർന്ന് കൊണ്ട് നടത്തുകയുണ്ടായി.

അങ്കണവാടി വർക്കർ വി. പി. ഗിരിജ സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗം പ്രസാദ്‌ കെ. ഷൊർണൂർ അധ്യക്ഷത വഹിച്ചു. 21 വാർഡ്‌ കൗണ്‍സിലർ വി. എൻ. മനോജ്‌ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വയോമിത്രം ഡോക്ടർ സി. വിജയഭാനു കേക്ക് മുറിച്ച് നൽകി. പി. കെ. രാമചന്ദ്രൻ, സത്യഭാമ, ദേവയാനി ടീച്ചർ, ലളിത, പാറുക്കുട്ടി ടീച്ചർ, തുടങ്ങിയവർ സംസാരിച്ചു. വയോമിത്രം കോ- ഓർഡിനേറ്റർ ജിമ്സി ജോണി നന്ദി പ്രകാശിപ്പിച്ചു. അങ്കണവാടി കുട്ടികൾ, രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ, വയോമിത്രം അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

PHOTO : PRAMOD KNS

PRASAD K SHORNUR


Friday, 2 February 2018

Anganawadi Shishudinam Nedungottoor


അങ്കണവാടി ശിശുദിനം നെടുങ്ങോട്ടൂർ



' ശിശു ദിനം അങ്കണവാടി '

ബാല വേല വേണ്ടേ വേണ്ട ! 

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ നടന്ന ശിശു ദിനാഘോഷ റാലി. ബാല വേലക്കെതിരെ കർമ്മനിരതരാകും എന്ന പ്രതിജ്ഞ എടുത്തു എല്ലാവരും.

PHOTO : THULASI DAS

PRASAD K SHORNUR


Wednesday, 31 January 2018

Praveshanolsavam Nedungottoor Anganawadiyil


പ്രവേശനോത്സവം നെടുങ്ങോട്ടൂർ അങ്കണവാടിയിൽ


വിദ്യാഭ്യാസം എന്ന അവകാശം

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. പ്രസാദ്‌ കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വി. പി. ഗിരിജ അധ്യക്ഷത വഹിച്ചു. കോഴിശ്ശേരി മന സുബ്രമഹ്ണ്യൻ നമ്പൂതിരിപ്പാട്‌ കുടികൾക്ക് ആദ്യാക്ഷരം പകർന്ന് കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ ദിനത്തെക്കുറിച്ചും സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് അവർകളെക്കുറിച്ചും സംസാരിച്ചു പ്രസാദ്‌ കെ ഷൊർണൂർ. പാറുകുട്ടി ടീച്ചർ, കെ. കോമളവല്ലി, കുട്ടികൾ, രക്ഷിതാക്കൾ, വയോമിത്രം അംഗങ്ങൾ, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാജമാണിക്യൻ നന്ദി പ്രകാശിപ്പിച്ചു.


PHOTO : THULASI DAS

PRASAD K SHORNUR


Monday, 29 January 2018

Anganawadiyile Kalakayika Malsarangal


അങ്കണവാടിയിലെ കലാകായിക മത്സരങ്ങൾ


ഷൊർണൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സംസാരിക്കുന്നു.

വിവിധ ഇനങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നൽകി.

PHOTO : THULASI DAS

PRASAD K SHORNUR


Saturday, 27 January 2018

My Project Anganawadiyil


എൻറെ പദ്ധതി അങ്കണവാടിയിൽ


" സ്നേഹ സുഗന്ധ സ്പർശം "

ഒരു എളിയ സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ, കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകളുടെ സഹകരണത്തോടെ, വിഭാവനം ചെയ്ത സ്നേഹ സുഗന്ധ സ്പർശം പദ്ധതി, ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂരിലുള്ള സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വെച്ച്, നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ ഉദ്ഘാടനം ചെയുന്നു. 



' ഇതായിരുന്നു എന്റെ പ്രയത്നം '

ഷൊർണൂർ നഗരസഭയിലെ നെടുങ്ങോട്ടൂർ സെൻഡർ നമ്പർ 77 അങ്കണവാടി പരിധിക്കുള്ളിലെ പ്രായം ചെന്ന കുറച്ച് അമ്മമാർക്ക് ഓണകോടി നൽകുവാൻ കഴിഞ്ഞു. ആദ്യത്തെ ഓണകോടി നഗരസഭ അധ്യക്ഷൻ ശ്രീ. എസ്. കൃഷ്ണദാസ് അവർകൾ നെടുങ്ങോട്ടൂർ പഴയ ലെവൽ ക്രോസ് അടുത്തുള്ള ലക്ഷ്മി അമ്മക്ക് നൽകുന്നു. ഇതിലേക്ക്‌ വേണ്ട വസ്ത്രങ്ങൾ നൽകി സഹായിച്ചത് കടമ്പാട്ട് പുരുഷോത്തമൻ ഗോപാൽ എന്ന കണ്ണൻ അവർകൾ ആയിരുന്നു.


PHOTOS: THULASI DAS 

PRASAD K SHORNUR


Wednesday, 24 January 2018

Anganawadiyil Abdulkalam Anusmaranam


അങ്കണവാടിയിൽ അബ്ദുൾകലാം അനുസ്‌മരണം


" ഓർമ്മക്കായി ഒരു വൃക്ഷം "

പരിസ്ഥിതി പ്രവർത്തകനായ പ്രസാദ്‌ കെ ഷൊർണൂർ നേതൃത്വത്തിൽ ഷൊർണൂർ നഗരസഭയിൽ നെടുങ്ങോട്ടൂരിൽ സ്ഥിതി ചെയുന്ന സെൻഡർ നമ്പർ 77 അങ്കണവാടിയിൽ വെച്ച് നടന്ന വയോമിത്രം ക്യാംമ്പിലൂടെ വയോമിത്രം അംഗങ്ങൾ, അങ്കണവാടി കുട്ടികൾ, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർക്ക്‌ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഷൊർണൂർ ശ്രീ ടി. വിശ്വംഭരൻ അവർകൾ 84 വൃക്ഷ തൈകൾ വിതരണം ചെയ്തു കൊണ്ട് കാലത്തെ കർമകുശലത കൊണ്ട് അതിജീവിച്ച വ്യക്തിത്വമായിരുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൽകലാമിന്റെ ഓർമകൾക്ക് ആദരമായി ഞങ്ങൾ എല്ലാവരും കൂടി ഒരു മൗനപ്രാർഥനയും, അനുസ്മരണവും, ബോധവൽക്കരണവും നടത്തുകയുണ്ടായി. 

പ്രസാദ്‌ കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ്‌ കൗൻസിലർ പി. കെ. സുശീല അധ്യക്ഷത വഹിച്ചു. വയോമിത്രം ഡോക്ടർ വിജയഭാനു, പ്രസിഡന്റ്‌ ദേവയാനി ടീച്ചർ, സെക്രട്ടറി ലളിത, അങ്കണവാടി വർക്കർ വി. പി. ഗിരിജ, എന്നിവർ സംസാരിച്ചു.


THE NEW INDIAN EXPRESS - 31/07/15

PHOTO : THULASI DAS

PRASAD K SHORNUR

Monday, 22 January 2018

Balavela Virudhadinam Anganawadiyil


ബാലവേല വിരുദ്ധദിനം അങ്കണവാടിയിൽ 


" ലോക ബാല വേല വിരുദ്ധ ദിനം "

പാടില്ല ബാല വേല, വേണം നല്ല വിദ്യാഭ്യാസം !

ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ആവിഷ്ക്കരിച്ച ബാല വേല വിരുദ്ധ ദിന പരിപാടിക്ക് പഠനോപകരണങ്ങൾ നൽകി സഹകരിച്ച ജൂനിയർ ചേംബർ ഇൻറർനാഷണൽ ഓഫ് ഇന്ത്യ കുളപ്പുള്ളി ചാപ്റ്റർ ഒരായിരം നന്ദി.

PHOTO : PRAVEESH SHORANUR

PRASAD K SHORNUR 

Saturday, 20 January 2018

Anganawadiyil Kalippaattangal Vitharanam


അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ വിതരണം


ഒരു എളിയ സാമൂഹ്യ പ്രവർത്തനം !

ഷൊർണൂർ നഗരസഭയിലെ സെൻഡർ നമ്പർ 77 അങ്കണവാടിയിൽ ക്ഷേമ കാര്യ കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനുമായ പ്രസാദ്‌ കെ ഷൊർണ്ണൂരിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ സ്പോണ്‍സറായ അങ്കണവാടിയിലെ വയോമിത്രം അംഗം പാപ്പുള്ളി പ്രേമ - മോഹൻദാസ്‌ ദമ്പതികൾ വാങ്ങി തന്ന കളിപ്പാട്ടങ്ങൾ ഷൊർണൂർ നഗരസഭ അധ്യക്ഷൻ എസ്. കൃഷ്ണദാസ് അവർകൾ കുട്ടികൾക്ക്‌ വിതരണം ചെയ്തു. പ്രസാദ്‌ കെ ഷൊർണൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ വാർഡ് കൗണ്‍സിലര്‍ പി. കെ. സുശീല അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ എസ്. കൃഷ്ണദാസ് ഉത്ഘാടം ചെയ്തു. അങ്കണവാടി വർക്കർ വി. പി. ഗിരിജ നന്ദിയും പറഞ്ഞു. കുട്ടികൾ, വയോമിത്രം സ്റ്റാഫ് എ. വി. വിജിത, പി. എസ്. കോമളവല്ലി, അങ്കണവാടി ഹെൽപ്പർ കെ. കോമളവല്ലി, വയോമിത്രം അംഗങ്ങൾ, കുട്ടികളുടെ രക്ഷിതാക്കൾ, ക്ഷേമ കാര്യ കമിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.

PHOTO : PRAVEESH SHORANUR

PRASAD K SHORNUR


Thursday, 18 January 2018

Nedungottoor Anganawadi Inaguration


നെടുങ്ങോട്ടൂർ അങ്കണവാടി ഉൽഘാടനം


' മുഖം മനസ്സിന്റെ കണ്ണാടി '

ഷൊറണൂര്‍ നഗരസഭയിലെ സെൻഡർ നമ്പർ 77 അങ്കണവാടി പുതിയ കെട്ടിടം ഉത്ഘാടനത്തിൽ നഗരസഭ അദ്ധ്യക്ഷൻ എസ്. കൃഷ്ണദാസ് നാട മുറിക്കുന്നു.




 അങ്കണവാടി ശിലാഫലകം അനാശ്ചാദനം 

കോഴിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിന് പ്രണാമം.

ഒരു നാട് കാത്തിരുന്ന ദിവസം !

PHOTO : PRAVEESH SHORANUR


Tuesday, 16 January 2018

Paal Kaachal Anganawadiyil


പാൽ കാച്ചൽ അങ്കണവാടിയിൽ


' പാൽ കാച്ചൽ ചടങ്ങ് ' 

കോഴിശേരി സുബ്രമണ്യൻ നമ്പൂതിരിപാട് അഗ്നി പകരുന്നു.

സെൻഡർ നമ്പർ : 77 അങ്കണവാടി പുതിയ കെട്ടിടം.

വാർഡ്‌ കൌണ്‍സിലർ പി. കെ. സുശീല, ക്ഷേമ കാര്യ കമ്മിറ്റി അംഗങ്ങളായ പി. കെ. രാമചന്ദ്രൻ, പ്രസാദ്‌ കെ ഷൊർണൂർ, രാജമാണിക്യൻ, അങ്കണവാടി വർക്കർ വി. പി. ഗിരിജ തുടങ്ങിയവർ സമീപം.

PHOTO : PRAMOD KNS


Friday, 12 January 2018

Anganawadi Noticed Inaguration


ഉദ്ഘാടനം തീരുമാനിച്ച അങ്കണവാടി


 തെറ്റുള്ളത് തിരുത്താമോ "

സർക്കാർ ചട്ടങ്ങൾ നഗരസഭ അറിയുന്നില്ല !

' അംഗനവാടി അല്ല അങ്കണവാടി '

പ്രസാദ്‌ കെ ഷൊർണൂർ - സാമൂഹ്യ പ്രവർത്തകൻ
 

https://www.facebook.com/photo.php?fbid=10203469642878309&set=pb.1130382824.-2207520000.1515583316.&type=3&theater

PRASAD K SHORNUR

പ്രസാദ് കെ ഷൊർണുർ

Wednesday, 10 January 2018

Republic Day Anganawadi


റിപ്പബ്ലിക്ക് ദിനം അങ്കണവാടിയിൽ 


റിപ്പബ്ലിക് ദിനം 

റിപ്പബ്ലിക് എന്നാൽ ജനക്ഷേമ രാഷ്ട്രം എന്നാണർത്ഥം. പൊതു കാര്യം എന്ന്‌ അർത്ഥമുള്ള 'റെസ്പബ്ലിക്ക' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്. ഒരു റിപ്പബ്ലിക് രാജ്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്.


എല്ലാവർക്കും ഹൃദ്യമായ റിപ്പബ്ലിക് ദിനാശംസകൾ

പ്രസാദ്‌ കെ ഷൊർണൂർ

PHOTO : PRAMOD KNS


Friday, 5 January 2018

Chuttumathil Thedunna Anganawadi


ചുറ്റുമതിൽ തേടുന്ന അങ്കണവാടി


As there is no compound wall,the cooking of the food for the inmates will pose a safety threat to the land and property nearby.

THE NEW INDIAN EXPRESS : 19-01-2015

PHOTO : PRASAD K SHORNUR

പ്രസാദ് കെ ഷൊർണുർ 

Wednesday, 3 January 2018

Anganawadi Aduppillatha Adukkalayumayi


അങ്കണവാടി അടുപ്പില്ലാത്ത അടുക്കളയുമായി


അങ്കണവാടിക്കെട്ടിടത്തിനെതിരെ സ്ഥലയുടമയുടെ പരാതി

നെടുങ്ങോട്ടുര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിനെതിരെ സ്ഥലയുടമ നഗരസഭയ്ക്ക് പരാതി നല്‍കി. 2008 ലാണ് കോഴിശ്ശേരിമനയിലെ മൂന്നുസെന്റ് സ്ഥലത്ത് അങ്കണവാടിക്കെട്ടിടം നിര്‍മിക്കാന്‍ സ്ഥലയുടമ ആര്‍.വി. രമേശന്‍ സ്ഥലം വിട്ടുനല്‍കിയത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകാതെയാണ് ഉദ്ഘാടനം നിശ്ചയിക്കുന്നതെന്നും അടുപ്പ് നിര്‍മിക്കാതെ അത് പുറത്തുസ്ഥാപിച്ചാല്‍ സമീപത്തുള്ള സ്ഥലങ്ങളിലേക്ക് തീ പടരാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നത്തില്‍ ഇടപ്പെട്ട് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് നഗരസഭാധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്. 


പുതിയ കെട്ടിടത്തില്‍ അടുക്കളയ്ക്കുള്ള സൗകര്യം പ്ലാനിലുണ്ടെന്നും പണി പൂര്‍ത്തിയാവാതെ അടുപ്പ് പുറത്ത് സ്ഥാപിച്ച് ഉദ്ഘാടനം നടത്താനാണ് വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരുടെ നീക്കമെന്നും പൊതുപ്രവര്‍ത്തകന്‍ പ്രസാദ് കെ.ഷൊറണൂര്‍ കുറ്റപ്പെടുത്തി.

 PHOTO : PRASAD K SHORNUR


MATHRUBHUMI - 18/01/15 



Monday, 1 January 2018

Shapamokshamayilla Nedungottoor Anganawadikku


ശാപമോക്ഷമായില്ല നെടുങ്ങോട്ടൂർ അങ്കണവാടിക്ക്


പ്രസാദ് കെ ഷൊർണുർ